The winning entry has been announced in this pair.There were 3 entries submitted in this pair during the submission phase. The winning entry was determined based on finals round voting by peers.Competition in this pair is now closed. |
ആദ്യം മുതൽ അവസാനം വരെ എന്നെ പിടിച്ചിരുത്തിയ സിനിമയാണ് പാരസൈറ്റ് എന്നു പറഞ്ഞാൽ അതൊരു ന്യൂനോക്തിയാവും; ട്രാക്കിംഗ് ഷോട്ടുകളോടെയുള്ള അതിന്റെ ഫിലിം മേക്കിങ് സ്റ്റൈൽ വളരെ മനോഹാമാണ്. ലണ്ടൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി കൊറിയൻ സിനിമകൾ കണ്ടതിനാൽ, അത്തരം സിനിമകളിൽ ഉപയോഗിക്കുന്ന സാധാരണ ഴോണറുകൾ എനിക്ക് പരിചിതമായിരുന്നു, പക്ഷേ പാരസൈറ്റ് അവയെയെല്ലാം വെല്ലുവിളിക്കുന്നതായി തോന്നി! വിചിത്രമായ ഹാസ്യാത്മകവും അതേസമയം ത്രില്ലറുമാണ് പാരസൈറ്റ്. ക്ലാസ് വിഭജനങ്ങളെ മറികടക്കുന്നതിനൊപ്പം, മറ്റ് ഴോണറുകളും ചേരുന്ന ഒരു കുടുംബ ചിത്രമാണിത്, അതിനാൽ തന്നെ എല്ലാ പ്രായക്കാർക്കും ഇഷ്ടമാകാൻ സാധ്യതയുണ്ട്. പാരസൈറ്റിന്റെ വൈവിധ്യവും സ്റ്റൈലിഷ് ഛായാഗ്രഹണവും ആസ്വദിക്കണമെങ്കിൽ തിയേറ്ററിൽ പോയി തന്നെ കാണേണ്ട സിനിമയാണ്. സ്പോയിലറുകൾ ഒഴിവാക്കി ചുരുക്കി പറഞ്ഞാൽ, പാർക്ക് കുടുംബവും തൊഴിൽരഹിതരായ കിമ്മിന്റെ കുടുംബവും തമ്മിലുള്ള ആശയവിനിമയത്തിന്റെ കഥയാണ് പാരസൈറ്റ്, അവരുടെ വൈരുദ്ധ്യാത്മക ലോകങ്ങളിലുണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള കഥ. [...]ഇൻഡോർ സ്പെയ്സ് കാര്യക്ഷമമായി ഉപയോഗിച്ചുള്ള തെളിച്ചമുള്ള ഷോട്ടുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ബോംഗ് ജൂൺ-ഹോവിന് സാധിച്ചിട്ടുണ്ട്. ഒപ്പം അതിശയകരം എന്തെന്നാൽ, സിനിമയുടെ 2 മണിക്കൂർ 12 മിനിറ്റ് ദൈർഘ്യത്തിന് ശേഷമാണ് ഭൂരിഭാഗം രംഗങ്ങളും പാർക്ക് കുടുംബത്തിന്റെ വീട്ടിലാണ് നടക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഗാർഹികതയുടെ മുഷിപ്പിക്കുന്ന ഘടകങ്ങൾ ബോങ് ജൂൺ-ഹോയുടെ കരവിരുത് പ്രകടമാക്കുന്ന കൗതുകകരമായ വീക്ഷണത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു സ്ലോ ബർണറാണ് എങ്കിലും അതിന്റെ സൗന്ദര്യവും നൈപുണ്യവും നിങ്ങളെ തീർച്ചയായും ത്രസിപ്പിക്കും. ഒരു തലത്തിൽ മാത്രമായി ഒതുങ്ങുന്ന ഒരു സിനിമയാണ് പാരസൈറ്റ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുമെങ്കിലും വാസ്തവത്തിൽ അത് ബഹുതലങ്ങളുള്ളതും സഹാനുഭൂതിയുടെയും ദയനീയതയുടെയും സോഷ്യൽ റിയലിസത്തെയും ചിത്രീകരിക്കുകയും ചെയ്യുന്നു. മനോഹരമായ അഭിനയമാണ് അഭിനേതാക്കൾ കാഴ്ച വെച്ചത്, മുഖത്തിന്റെ ഓരോ ചലനവും പ്രവർത്തനവും വ്യക്തമായിരുന്നു, പടികൾ കയറുന്നതും ഇറങ്ങുന്നതും പോലുള്ള ചെറിയ കാര്യങ്ങളിൽ പോലും ക്യാമറ ശകലങ്ങൾ മറഞ്ഞിരിക്കുന്ന അർത്ഥം നൽകുന്നു. അസാധാരണമായ ക്യാമറ ആംഗിളുകളിലൂടെ സ്പേസ് ഫലപദമായി ഉപയോഗിച്ചും നാടകീയമായ കാലാവസ്ഥയിലൂടെയും അസ്വസ്ഥതയുടെ തലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. പാരസൈറ്റിന്റെ വിചിത്രമായ സ്വഭാവം ഊന്നിപ്പറയുന്ന സ്കോർ തന്നെയാണ് നൽകിയിരിക്കുന്നത്, ഒപ്പം യുക്തിരഹിതമായ ഘടകങ്ങൾ സമർത്ഥമായ രീതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ശരിക്കും ഒരു സിനിമാറ്റിക് മാജിക് തന്നെയാണ്. പാരസൈറ്റിന്റെ പ്രകടമായ വിചിത്രത തീർച്ചയായും നിങ്ങളെ പിടിച്ചിരുത്തും, ട്വൈലൈറ്റ് സോൺ ഫിലിം മേക്കിംഗ് രീതി നിങ്ങൾക്ക് അന്യമായി തോന്നുകയുമില്ല. വളരെ ശ്രദ്ധേയമായ അഭിനയമാണ് ഓരോരുത്തരും കാഴ്ചവെച്ചത്, എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. ഓരോരുത്തരുടെയും റോളുകൾ വളരെ അനായാസവും വേഗത്തിൽ റിലേറ്റ് ചെയ്യാവുന്നതുമാണ്. കി-വൂവും കി-ജിയോങ് കിമ്മും പാർക്ക് ഫാമിലി ഹോമിൽ സ്വകാര്യ അദ്ധ്യാപകരായി ജോലി ചെയ്തിരുന്നപ്പോൾ, കേട്ടിട്ടില്ലാത്തതും പൗരാണികവുമായ അദ്ധ്യാപന മാർഗങ്ങളിലൂടെ സന്യാസത്തിന്റെ ഒരു പ്രഭാവലയം സൃഷ്ടിച്ചിരുന്ന അവർ തീർച്ചയായും ഈ തലത്തിലുള്ള ശാന്തതയെ പ്രതിനിധാനം ചെയ്തിരുന്നു. ലളിതമായി പറഞ്ഞാൽ, കി-വൂ ആയും, കി-ജിയോങ് ആയും അഭിനയിച്ച പാർക്ക് സോ-ഡാം, ചോയ് വൂ-സിക്ക് എന്നിവരുടെ അഭിനയം വളരെ മനോഹരമായിരുന്നു, വളരെ അനായാസകരമായ അവരുടെ പ്രകടനം പ്രേക്ഷകരെ തങ്ങളുടെ പക്ഷത്ത് നിർത്തുകയും ചെയ്തു. [...]അത്യധികം വൈദഗ്ധ്യമുള്ള ചലച്ചിത്രനിർമ്മാണത്തിന്റെ ശ്രദ്ധേയമായ സൃഷ്ടിയാണ് പാരസൈറ്റ്, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്, യുകെയിലെ പൊതു റിലീസിൽ ചിത്രം വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുന്നു. | Entry #37520 — Discuss 0 — Variant: Not specified Winner
|
തുടക്കം മുതൽ ഒടുക്കം വരെ പാരസൈറ്റ് എന്നെ നിർബന്ധിച്ചുവെന്ന് പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്; ട്രാക്കിംഗ് ഷോട്ടുകൾ ഉപയോഗിച്ച് അതിന്റെ ചിത്രീകരണ ശൈലി ആകർഷകമാണ്. ലണ്ടൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി കൊറിയൻ സിനിമകൾ കണ്ടതിനാൽ, അത്തരം സിനിമകളിൽ ഉപയോഗിക്കുന്ന പതിവ് വിഭാഗങ്ങൾ എനിക്ക് പരിചിതമായിരുന്നു, പക്ഷേ പാരസൈറ്റ് അവയെല്ലാം ലംഘിക്കുന്നതായി തോന്നി! പാരസൈറ്റ് ഹാസ്യമാണ്, രസകരമായ രീതിയിൽ, ഇത് ഒരു ത്രില്ലർ കൂടിയാണ്, ക്ലാസ് വിഭജനങ്ങൾ മറികടക്കുന്നു, കൂടാതെ മറ്റ് വിഭാഗങ്ങൾക്കിടയിൽ ഒരു കുടുംബ കഥ ചിത്രീകരിക്കുന്നു, അതിനാൽ എല്ലാ പ്രായക്കാരെയും ആകർഷിക്കാൻ സാധ്യതയുണ്ട്. പാരസൈറ്റ് അതിന്റെ സൂക്ഷ്മതയെയും സ്റ്റൈലിഷ് ഛായാഗ്രഹണത്തെയും അഭിനന്ദിക്കാൻ ഒരു സിനിമയിൽ കാണാൻ ശരിക്കും അർഹനാണ്. ചുരുക്കത്തിൽ, സ്പോയിലറുകൾ ഒഴിവാക്കാൻ, പാരസൈറ്റ് പാർക്ക് കുടുംബവും തൊഴിൽരഹിതരായ കിമ്മും തമ്മിലുള്ള ഇടപെടലിന്റെ കഥ പറയുന്നു, അവരുടെ വിപരീത ലോകങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങളുമായി കൂട്ടിയിടിക്കുന്നു. [...] ഇൻഡോർ സ്പേസിന്റെ ഫലപ്രദമായ ഉപയോഗത്തിനൊപ്പം തിളങ്ങുന്ന ഷോട്ടുകൾ ഉപയോഗിച്ച് പ്രേക്ഷകരുടെ താൽപ്പര്യം വർദ്ധിപ്പിക്കാൻ ബോംഗ് ജൂൺ-ഹോയ്ക്ക് കഴിയുന്നു, ചിത്രത്തിന്റെ 2 മണിക്കൂർ 12 മിനിറ്റ് ദൈർഘ്യത്തിന് ശേഷം, മിക്ക രംഗങ്ങളും പാർക്ക് കുടുംബത്തിന്റെ വീടിനുള്ളിലാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നത് ആശ്ചര്യകരമാണ്. ഗാർഹികതയുടെ ലൗകിക ഘടകങ്ങൾ ബോംഗ് ജൂൺ-ഹോയുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന കൗതുകകരമായ കാഴ്ചപ്പാടോടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇത് ഒരു മന്ദഗതിയിലുള്ള ബർണറാണ്, പക്ഷേ പാരസൈറ്റ് ഒരു തലത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിനാൽ അതിന്റെ സൗന്ദര്യത്തിലും ചാതുര്യത്തിലും നിങ്ങൾ ആഹ്ലാദിക്കും, പക്ഷേ ഇത് വാസ്തവത്തിൽ ബഹുതലങ്ങളുള്ളതും സാമൂഹിക റിയലിസത്തെ സഹാനുഭൂതിയും പാത്തോസും ഉപയോഗിച്ച് ചിത്രീകരിക്കുന്നു. അഭിനേതാക്കൾ കാണാൻ ആകർഷകരാണ്, ഓരോ മുഖ ചലനവും പ്രവർത്തനവും ഊന്നിപ്പറയുന്നു, പടികൾ കയറുകയോ താഴേക്കോ നടക്കുമ്പോൾ പോലും മറഞ്ഞിരിക്കുന്ന അർത്ഥം നൽകാൻ കഴിയും, അത് ക്യാമറ വിഘടിപ്പിക്കുന്നു. അസാധാരണമായ ക്യാമറ കോണുകളുള്ള ബഹിരാകാശത്തിന്റെ ഫലപ്രദമായ ഉപയോഗവും നാടകീയമായ കാലാവസ്ഥയും ആ സംവേദനം വർദ്ധിപ്പിക്കുന്നു. പാരസൈറ്റിന് ഒരു സർറിയലിസ്റ്റിക് സ്വഭാവമുണ്ട്, അതിന്റെ സ്കോർ ഊന്നിപ്പറയുന്നു, മാത്രമല്ല അത്തരം സമർത്ഥമായ രീതിയിൽ രൂപകൽപ്പന ചെയ്ത അസംബന്ധത്തിന്റെ ഘടകങ്ങൾ ചിത്രം സ്വീകരിക്കുന്നു, അത് ശരിക്കും സിനിമാറ്റിക് മാജിക് ആണ്. പാരസൈറ്റിന്റെ പ്രകടമായ വിചിത്രത തീർച്ചയായും നിങ്ങളെ ആകർഷിക്കും, മാത്രമല്ല ട്വിലൈറ്റ് സോൺ സ്കൂൾ ഓഫ് ഫിലിം മേക്കിംഗിന് അന്യമാണെന്ന് തോന്നുകയുമില്ല. അഭിനേതാക്കൾ വളരെ ആകർഷണീയരാണ്, മാത്രമല്ല അനായാസമായി ശാന്തരായി കാണപ്പെടുമ്പോൾ ആപേക്ഷികത സൃഷ്ടിക്കുകയും അവരുടെ റോളുകൾക്ക് വിശാലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കി-വൂവും കി-ജിയോംഗ് കിമ്മും പാർക്ക് കുടുംബ ഭവനത്തിൽ സ്വകാര്യ ട്യൂട്ടർമാരായി ജോലി ചെയ്യുമ്പോൾ, അവർ തീർച്ചയായും ഈ തലത്തിലുള്ള നിഷ്കളങ്കവും വിലകുറഞ്ഞതുമായ അധികാരത്തിന്റെ പ്രതീകമായിരുന്നു, പറയപ്പെടാത്തതും മിക്കവാറും പുരാണപരവുമായ ട്യൂഷൻ ടെക്നിക്കുകൾ ഉപയോഗിച്ച് മിസ്റ്റിസിസത്തിന്റെ ഒരു പ്രഭാവം സൃഷ്ടിക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ, പാർക്ക് സോ-ഡാം, ചോയി വൂ-സിക് എന്നീ അഭിനേതാക്കളായ കി-വൂ, കി-ജിയോംഗ് എന്നിവർ പാരസൈറ്റ് പിന്തുടരുന്ന വ്യത്യസ്ത ദിശകളിൽ കാണാൻ നിർബന്ധിതരാകുന്നു, മാത്രമല്ല അവർ ഈ പ്രകടനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകുകയും അതുവഴി പ്രേക്ഷകരെ അവരുടെ പക്ഷത്തേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. [...] പാരസൈറ്റ് വളരെ വിദഗ്ദ്ധമായ ചലച്ചിത്ര നിർമ്മാണത്തിന്റെ ശ്രദ്ധേയമായ ഭാഗമാണ്, ഇത് തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്, അതിനാൽ യുകെ പൊതു റിലീസ് തീയതിയിൽ ചിത്രം വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. | Entry #37523 — Discuss 0 — Variant: Not specified
|
തുടക്കം മുതൽ ഒടുക്കം വരെ പാരസൈറ്റാണ് എന്നെ നിർബന്ധിതനാക്കിയതെന്ന് പറയുക; ട്രാക്കിംഗ് ഷോട്ടുകളോടെയുള്ള അതിന്റെ ചിത്രീകരണ ശൈലി ആകർഷകമാണ്. ലണ്ടൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി കൊറിയൻ സിനിമകൾ കണ്ടതിനാൽ, അത്തരം സിനിമകളിൽ ഉപയോഗിക്കുന്ന സാധാരണ വിഭാഗങ്ങൾ എനിക്ക് പരിചിതമായിരുന്നു, പക്ഷേ പാരസൈറ്റ് അവയെല്ലാം ധിക്കരിക്കുന്നതായി തോന്നി! പാരസൈറ്റ് ഹാസ്യാത്മകമാണ്, വിചിത്രമായ രീതിയിൽ, ഇത് ഒരു ത്രില്ലർ കൂടിയാണ്, ക്ലാസ് വിഭജനങ്ങളെ മറികടക്കുന്നു, കൂടാതെ മറ്റ് വിഭാഗങ്ങൾക്കിടയിൽ ഒരു കുടുംബ കഥയും ചിത്രീകരിക്കുന്നു, അതിനാൽ എല്ലാ പ്രായക്കാരെയും ആകർഷിക്കാൻ സാധ്യതയുണ്ട്.പാരസൈറ്റ് അതിന്റെ സൂക്ഷ്മതകളും സ്റ്റൈലിഷ് ഛായാഗ്രഹണവും അഭിനന്ദിക്കാൻ ഒരു സിനിമയിൽ കാണാൻ അർഹമാണ്. ഒരു സംഗ്രഹമെന്ന നിലയിൽ, സ്പോയിലറുകൾ ഒഴിവാക്കാൻ, പാരസൈറ്റ് പാർക്ക് കുടുംബവും കിമ്മും തമ്മിലുള്ള ആശയവിനിമയത്തിന്റെ കഥ പറയുന്നു, ഒരു തൊഴിൽരഹിത കുടുംബം, അവരുടെ വൈരുദ്ധ്യാത്മക ലോകങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങളുമായി കൂട്ടിമുട്ടുന്നു. ... പാർക്ക് കുടുംബത്തിന്റെ വീടിനുള്ളിൽ. ഗാർഹികതയുടെ ലൗകിക ഘടകങ്ങൾ ബോങ് ജൂൺ-ഹോയുടെ കഴിവ് പ്രകടിപ്പിക്കുന്ന കൗതുകകരമായ വീക്ഷണത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇത് ഒരു സ്ലോ ബർണറാണ്, എന്നാൽ പാരസൈറ്റ് അത് ഒരു തലത്തിൽ മാത്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനാൽ നിങ്ങൾ അതിന്റെ സൗന്ദര്യത്തിലും ചാതുര്യത്തിലും ആഹ്ലാദിക്കും, എന്നാൽ വാസ്തവത്തിൽ അത് ബഹുതലങ്ങളുള്ളതും സഹാനുഭൂതിയോടെയും ദയനീയതയോടെയും സോഷ്യൽ റിയലിസത്തെ ചിത്രീകരിക്കുന്നു. പാരസൈറ്റിന് അതിയാഥാർത്ഥ്യമായ ഒരു സ്വഭാവമുണ്ട്, അത് അതിന്റെ സ്കോർ ഊന്നിപ്പറയുന്നു, കൂടാതെ സിനിമ അത്തരം സമർത്ഥമായ രീതിയിൽ വികസിപ്പിച്ച അസംബന്ധത്തിന്റെ ഘടകങ്ങളെ സ്വീകരിക്കുന്നു, അത് ശരിക്കും സിനിമാറ്റിക് മാജിക് ആണ്. പാരസൈറ്റിന്റെ പ്രകടമായ വിചിത്രത തീർച്ചയായും നിങ്ങളെ അസ്വസ്ഥനാക്കും, ട്വിലൈറ്റ് സോൺ സ്കൂൾ ഓഫ് ഫിലിം മേക്കിംഗിനോട് അന്യമായി തോന്നുകയുമില്ല. അഭിനേതാക്കൾ വളരെ ശ്രദ്ധേയരാണ്, അവരുടെ റോളുകൾക്ക് വീതി കൂട്ടുകയും ആപേക്ഷികത സൃഷ്ടിക്കുകയും ചെയ്യുന്നു, അതേസമയം അനായാസമായി ശാന്തമായി തോന്നുന്നു. കി-വൂവും കി-ജിയോങ് കിമ്മും സ്വകാര്യ അദ്ധ്യാപകരായി പാർക്ക് ഫാമിലി ഹോമിൽ ജോലി ചെയ്തിരുന്നപ്പോൾ, അവർ തീർച്ചയായും ഈ തലത്തിലുള്ള നിസ്സംഗതയെ പ്രതിനിധാനം ചെയ്തു, പറയപ്പെടാത്ത, ഏതാണ്ട് പുരാണ, ട്യൂട്ടറിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് മിസ്റ്റിസിസത്തിന്റെ ഒരു പ്രഭാവലയം സൃഷ്ടിക്കുന്ന അധികാരം. വളരെ ലളിതമായി, കി-വൂ, കി-ജിയോങ് എന്നീ അഭിനേതാക്കളായ പാർക്ക് സോ-ഡാം, ചോയ് വൂ-സിക്ക് എന്നിവർ പാരസൈറ്റ് പിന്തുടരുന്ന വ്യത്യസ്ത ദിശകളിൽ കാണാൻ നിർബന്ധിതരാകുന്നു, കൂടാതെ അവർ ഈ പ്രകടനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകുകയും അതുവഴി പ്രേക്ഷകരെ അവരുടെ പക്ഷത്ത് നിൽക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു [...] അത്യധികം വൈദഗ്ധ്യമുള്ള ഫിലിം മേക്കിംഗിന്റെ ശ്രദ്ധേയമായ ഭാഗമാണ് പാരസൈറ്റ്, ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്, അതിനാൽ യുകെ പൊതു റിലീസ് തീയതിയിൽ ചിത്രം വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുകയാണ് . . | Entry #36809 — Discuss 0 — Variant: Not specified
|